Tue, 9 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Autorikshaw

നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ചു​ക​യ​റി; ഡ്രൈ​വ​ർ മ​രി​ച്ചു

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത ചെ​മ്പൂ​ത്ര​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ത​യ്യൂ​ർ സ്വ​ദേ​ശി കൊ​ള്ള​ന്നൂ​ർ​ത​റ​യി​ൽ ഫ്രാ​ൻ​സി​സ് മ​ക​ൻ ടോ​ണി​യാ​ണ് (49) മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ലോ​റി​ക്ക് പി​റ​കി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ കു​ടു​ങ്ങി​യ ടോ​ണി​യെ തൃ​ശൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ ടോ​ണി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ദേ​ശാ​ഭി​മാ​നി പ​ത്ര​ക്കെ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന ഓ​ട്ടോ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വി​ഭാ​ഗ​വും പീ​ച്ചി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Up